ചെറായി: ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ ആന ഇടഞ്ഞു. ആനയെക്കണ്ട് പേടിച്ച് ഓടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂരം അവസാനിക്കാറായപ്പോഴായിരുന്നു സംഭവം. നന്ദിലത്ത് ഗോപാലകൃഷ്ണന് എന്ന ആനയാണ് ഭക്തരെ പേടിപ്പിച്ച് ഇടഞ്ഞോടിയത്.
ക്ഷേത്രത്തെ വലംവെക്കുന്നതിനിടെ മുകളില്‍ ഇരുന്നവരേയും കൊണ്ട് ആന ഓടുകയായിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. ഇടഞ്ഞ ആനയെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.
കലിപൂണ്ട ആന ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏറെ പ്രശസ്തമായ ചെറായിപൂരം കാണാന്‍ പല ദിക്കുകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്.