മുംബൈ: മഹാരാഷ്ട്രയില്‍ ഹോട്ടല്‍ വെയിറ്റര്‍ പദവികളിലേക്ക് അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍. 13 ഹോട്ടലുകളിലെ വെയിറ്റര്‍ പദവികളിലേക്ക് ഇതുവരെ അപേക്ഷിച്ചത് 7000ത്തോളം പേരാണ്. നാലാംക്ലാസാണ് ജോലി ലഭിക്കാന്‍ സംസ്ഥാന സെകട്രറിയേറ്റ് മന്ത്രാലയം മുന്നോട്ട് വെച്ച യോഗ്യത. ഇതിലേക്കാണ് ബിരുദ ധാരികളായ വ്യക്തികള്‍ അപേക്ഷിച്ചത്.
രാജ്യത്ത് യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യത കുറവാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ 31ന് അവസാനിച്ച ഹോട്ടല്‍ വെയ്റ്റര്‍ പദവിയിലേക്കുള്ള പരീക്ഷയില്‍ നിന്നും 13പേരെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ എട്ട് പേര് പുരുഷന്മാരും അഞ്ച് പേര് സ്ത്രീകളുമാണ്. എല്ലാവരും 25-27 പ്രായത്തിലുള്ളവരാണ്.തെരഞ്ഞെടുത്ത 13 പേരില്‍ 12 പേരും ബിരുദ ധാരികളാണ്. ഒരാള്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയായതായും പരീക്ഷാ മന്ത്രാലയം അറിയിച്ചു.
വെറും നാലാം ക്ലാസ് മാനദണ്ഡമാക്കിയുള്ള ജോലിക്ക് ബിരുദധാരികളെ തെരഞ്ഞെടുത്ത് നിര്‍ഭാഗ്യകരമായി പോയെന്ന് എന്‍സിപി നേതാവ് പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായിമ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും യോഗ്യതയുണ്ടായിട്ടും പലരും ഇതുപോലുള്ള ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.