കൊച്ചി: ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് റസൂല്‍ പൂക്കൂട്ടിക്ക് നോമിനേഷന്. നോമിനേഷന് ലഭിച്ചത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം 2.0 യിലെ ശബ്ദമിശ്രണത്തിനാണ്. 2.0-ക്ക് വന്പിച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്.
2.0 യിലെ ശബ്ദമിശ്രണം വിദേശഭാഷാചിത്രങ്ങളിലെ മികച്ച സൗണ്ട് ഡിസൈനിങ് വിഭാഗത്തിലാണ് പരിഗണിക്കുന്നത്. റസൂല്‍ പൂക്കുട്ടിക്ക് 2009-ല്‍ മികച്ച ശബ്മിശ്രണത്തിനുള്ള ഓസ്കര് പുരസ്കാരം ലഭിച്ചിരുന്നു.