ദാഹമകറ്റാന്‍ എന്നും ഉത്തമം ജ്യൂസുകള്‍ തന്നെയാണ്. പൊതുവേ ജ്യൂസുകള്‍ എല്ലാവര്ക്കും ഇഷ്ടമുള്ള പാനീയമാണ്. ആരോഗ്യ ഗുണത്തിനൊപ്പം ഏറെ രുചിയും സമ്മാനിക്കുന്ന ജ്യൂസ് ഒട്ടു മിക്ക പഴങ്ങള്‍ കൊണ്ടും തയ്യാറാക്കി പരീക്ഷിച്ചു കാണും. എന്നാല്‍ സാധാരണ ജ്യൂസ് കഴിച്ച് മടുത്തവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ഒരു ഫ്യൂഷന്‍ ജ്യൂസ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം
ആവശ്യമായ ചേരുവകള്‍
പച്ച പേരയ്ക്ക – രണ്ട്
ചെറുനാരങ്ങ – ഒന്ന്
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം പേരയ്ക്ക നന്നായി കഴുകി വൃത്തിയാക്കുക. നുറുക്കിയശേഷം അല്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. ഇത് ഒരു മെറ്റല്‍ അരിപ്പയിലൂടെ അരിച്ചെടുക്കണം. അരിക്കുമ്പോള്‍ അല്പം വെള്ളവും ചേര്‍ക്കണം. ശേഷം ചെറുനാരങ്ങാനീരും പഞ്ചസാരയും ഉപ്പും ആവശ്യമെങ്കില്‍ ഐസ്ക്യൂബുകളും ചേര്‍ത്ത് ഉപയോഗിക്കാം. ഇത് ശരീരത്തിനെയും മനസ്സിനെയും തണുപ്പിക്കുമെന്നതില് ഒരു സംശയവും വേണ്ട.