കിടിലന്‍ ആക്ഷന്‍രംഗങ്ങളുമായി ജോണ്‍ വിക്ക് സീരീസിലെ മൂന്നാം ഭാഗം വരുന്നു. കേനു റീവിസ് മുഖ്യ കഥാപാത്രമായെത്തുന്ന ജോണ്‍ വിക്ക് ചാപ്റ്റര്‍ 3, പാരബെല്ലം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ അവസാനത്തില്‍ നിന്നാണ് മൂന്നാം ഭാഗത്തിന്റെ കഥ തുടങ്ങുന്നത്.
സ്റ്റൈലിഷ് മേക്കിങും അക്രമ രംഗങ്ങളും ഇത്തവണയും ജോണ്‍ വിക്കിനെ ശ്രദ്ധേയമാക്കുന്നു. ചാഡ് സ്റ്റെഹല്സ്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെറക്ക് കോള്സ്റ്റാഡാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം മെയ് 17ന് തീയ്യേറ്ററുകളിലെത്തും.