സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കടുവ ഇറങ്ങി. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയത്. കാട് വിട്ട് നാട്ടിലെത്തിയ കടുവ രണ്ടു പശുക്കളെ കടിച്ചു കൊന്നു. ഇതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാര്‍.
നായ്ക്കട്ടി, മുത്തങ്ങ വനാതിര്‍ത്തിയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കടുവ എത്തിയത്. കടുവയെ കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ ബഹളം വെച്ചു. അതോടെ കടുവ തിരികെ കാട്ടിലേക്ക് പോയി. കടുവാ സാന്നിധ്യമുള്ള സ്ഥലത്ത് വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. കൂടാതെ കടുവ ഇറങ്ങിയ പ്രദേശങ്ങളില്‍ വനം വകുപ്പ് കൂടുകളും സ്ഥാപിച്ചു. കടുവ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വനംവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.