ആലപ്പുഴ: മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ പരാതിയുമായി അച്ഛന് പോലീസിനെ സമീപിച്ചു. നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തില്‍ ഷാജി (45) യ്ക്കെതിരെ ചെറിയനാട് ചെറുവല്ലൂര്‍ ഐശ്വര്യ വില്ലയില്‍ പുരുഷോത്തമനാണ് പരാതി നല്‍കിയത്. പുരുഷോത്തമന്റെ മകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി നല്‍കാമെന്ന് ഉറപ്പ് നല്കി ഷാജി 14 ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് പോലീസ് കേസടുത്തിട്ടുണ്ട്. പുരുഷോത്തമന്റെ കൂടെ വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണ് ഷാജി. മകള്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി 2016 സെപ്റ്റംബര്‍ 26 ന് 11 ലക്ഷവും, ഒക്ടോബര്‍മൂന്നിന് 3 ലക്ഷവും ഷാജി വാങ്ങിയെന്ന് പുരുഷോത്തമന് പറയുന്നു.
എന്നാല്‍ ദിവസങ്ങല് കഴിഞ്ഞിട്ടും മകള്‍ക്ക് ജോലി ലഭിക്കാതെയായപ്പോള്‍ തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പുരുഷോത്തമന് ഷാജിയെ സമീപിച്ചു. 2018 ഫെബ്രുവരി 12 ന് ഷാജി 14 ലക്ഷത്തിന്റെ ചെക്ക് പുരുഷോത്തമന് നല്കി. എന്നാല്‍ ചെക്ക് മാറാനായി എസ്ബിഐ മാവേലിക്കര ബ്രാഞ്ചില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്നും താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്നും മനസ്സിലാക്കിയതെന്ന് പുരുഷോത്തമന് പറഞ്ഞു.