അദ്വൈത് ജയസൂര്യയുടെ മൂന്നാമത്തെ ഹ്രസ്വചിത്രം സമൂഹമാധ്യമത്തില്‍ വൈറലാവുന്നു. അദ്വൈത് ‘എക്സാം’ എന്ന ചിത്രത്തില്‍ കുട്ടികളുടെ പരീക്ഷാപ്പേടിയാണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തെ വേറിട്ടതാക്കുന്നത് ലളിതമായ അവതരണവും നന്മയുമാണ്.
അഭിനേതാക്കള്‍ അര്ജുന് നാരായണന്, നന്ദ നിശാന്ത്, ഷോണ്‍ സോബിന്‍ എന്നിവരാണ്. അദ്വൈതും കാശിനാഥും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ഛായാഗ്രഹണം പ്രയാഗും സംഗീതം എബി ടോമുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിനു മുമ്പ് അദ്വൈത് ഒരുക്കിയ കളര്‍ഫുള്‍ ഹാന്‍ഡ്സ് എന്ന ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.