ന്യൂഡല്‍ഹി: ഇത്തവണ കാലവര്‍ഷം ജൂണ്‍ നാലോടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റിന്റെ പ്രവചനം. 93 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി പ്രതീക്ഷിക്കുന്നത്.
സാധാരണ ലഭിക്കുന്നതിലും കുറവ് മഴയായിരിക്കും ഇത്തവണ ലഭിക്കുകയെന്നാണ് സ്കൈമെറ്റിന്റെ പ്രവചനം. 96 മുതല്‍ 104 ശതമാനം വരെ മഴയാണ് സാധാരണ ലഭിക്കുന്നത്. ഇത്തവണ ചൂട് കൂടിയതും വേനല്‍മഴ കുറഞ്ഞതും സംസ്ഥാനത്ത് വരള്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
വെള്ളമില്ലാത്തതിനാല്‍ കൃഷിയിറക്കാനാവാതെ പല കര്‍ഷകരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. കൂടാതെ ജലേേശ്രാതസ്സുകളെല്ലാം വറ്റിവരണ്ടതിനാല്‍ കുടിവെള്ളം പോലും കിട്ടാതെ നിരവധി പേരാണ് വലയുന്നത്. എന്നാല്‍ കാലവര്‍ഷം എത്തുന്നതോടെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.