പാരിസ്: ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി നിരവധി പേര് ഇന്നലെയും തെരുവിലിറങ്ങി. സമരം തുടങ്ങിയിട്ട് പതിനൊന്ന് ആഴ്ച പിന്നിട്ടിട്ടും പിന്മാറാതെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് സമരക്കാര്‍. അതിനിടെ പോലീസ് അക്രമം അഴിച്ചുവിട്ടതായി സമരക്കാര്‍ ആരോപിച്ചു.
2018 നവം 17നാണ് സമരം തുടങ്ങിയത്. ഇന്ധനവില കുറക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പിന്നീട് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി എന്ന ആവശ്യത്തിലേക്ക് എത്തിച്ചേരുകയും വലിയ പ്രക്ഷോഭത്തിന് വഴിവെയ്ക്കുകയുമായിരുന്നു.
നൂറു കണക്കിന് പ്രതിഷേധക്കാരാണ് ഇപ്പോഴും പാരീസിന്റെ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളത്. അക്രമ സംഭവങ്ങള്‍ തടയാനായി 80,000 പോലീസുകാരെയാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് വിന്യസിച്ചത്. തങ്ങള്‍ക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടതായി സമരക്കാര്‍ ആരോപിച്ചു.