മഞ്ഞുകാലം പിടിമുറുക്കിയിരിക്കുകയാണ്. ഇതോടെ ചര്‍മ്മത്തെ ബാധിക്കുന്ന ചില പ്രശ്നങ്ങളും തലപൊക്കിയിരിക്കുകയാണ്. മഞ്ഞുകാലത്ത് ഏത്പ്രായക്കാരെയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്
ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, തൊലി വരണ്ട് പോവുന്നത്, ചര്‍മ്മം അടര്‍ന്ന് പോരുന്നത് എന്നിവയെല്ലാം. ഇത് തടയാനായി നാം പല ക്രീമുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് കാര്യമായ ഗുണം ചെയ്യാറില്ല. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹാരം കണ്ടെത്താനാനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ അടുത്ത് തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒലീവ് ഓയില്‍ തേയ്ക്കാം
കിടക്കാന്‍ നേരം അല്പം ഒലീവ് ഓയില്‍ ചുണ്ടിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കുന്നു. ഇത് ചുണ്ടിലെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ചുണ്ടിന്റെ ആരോഗ്യത്തിന് തേന്‍
ചുണ്ടിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം സഹായിക്കുന്നതിന് ഉത്തമമാണ് തേന്‍. കിടക്കുന്നതിന് മുന്‍പ് ചുണ്ടില്‍ തേന്‍ തേച്ച് കിടന്നാല്‍ അത് ചുണ്ടിലെ മൃതകോശത്തെ ഇല്ലാതാക്കുകയും ചുണ്ടിന്റെ വരള്‍ച്ച മാറ്റുകയും ചെയ്യുന്നു.
വരള്ച്ച് മാറ്റാന്‍ നാരങ്ങ നീര്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ നീരില്‍ അല്പം ഗ്ലിസറിന്‍ മിക്സ് ചെയ്ത് ചുണ്ടില്‍ തേച്ചാല്‍ മതി. വരള്‍ച്ച മാറാനും ചുണ്ടിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഏറെ ഗുണം ചെയ്യും.
നല്ല ചര്‍മ്മത്തിനായി വെളിച്ചെണ്ണ
പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും. വരണ്ട ചര്‍മ്മത്തിനും ചുണ്ടിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് വെളിച്ചെണ്ണ തേയ്ച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും