ജയ്പൂർ : പൊതുവെ പുതുവത്സരാഘോഷങ്ങളില്‍ മദ്യമാണ് വിളമ്പാറുള്ളത്. എന്നാല്‍ ഇത്തവണ മദ്യപിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് ജയ്പൂരുകാര്. പകരം പാല് വിതരണം ചെയ്തായിരുന്നു ഇവര്‍ പുതുവര്ഷഘോഷങ്ങള് ഗംഭീരമാക്കിയത്.
പാലുത്സവമാക്കിയാണ് പുതുവര്‍ഷത്തലേന്ന് നാട്ടുകാരുടെ ആഘോഷം. എണ്ണായിരം ലിറ്ററോളം പാലാണ് ആഘോഷവേളയില്‍ വിതരണം ചെയ്തത്. വൈകുന്നേരം ആറ് മണിക്കാരംഭിച്ച പാല് വിതരണം പുലർച്ചെ ഒരു മണിവരെ നീണ്ടു.
ആഘോഷങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്ന പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകര്‍ പറയുന്നു. ജയ്പൂരിലേതിന് സമാനമായി രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലും പാല് വിതരണം ചെയ്തുകൊണ്ടാണ് റസിഡന്റ്സ് അസോസിയേഷനുകള്‍ പുതുവര്‍ഷം ആഘോഷിച്ചത്.