പോര്‍ട്ബ്ലയര്‍: അല്ലെങ്കിലും വസ്ത്രധാരണത്തിലെ പുതുമയക്ക് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ വേഷങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും അദ്ദേഹം പരീക്ഷിക്കുന്നത് നമുക്കൊരു പുത്തന്‍ വാര്‍ത്തയല്ല. എന്നാല്‍ പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായി കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടികള്‍ക്കായി പോര്ട്ബ്ലയറിലെത്തിയ മോദിയുടെ വസ്ത്രം സമൂഹ്യമാധ്യമങ്ങളിലും മറ്റും നിറഞ്ഞ് നില്‍ക്കുകയായിരുന്നു.
പരിപാടിയില്‍ മുണ്ടും കുര്‍ത്തയും അണിഞ്ഞ് സ്റ്റെലായി എത്തിയ മോഡി ചിത്രത്തിന് ലഭിച്ചത് 16ലക്ഷത്തില്‍പ്പരം ലൈക്കുകളാണ്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര നായകരെ ഓര്‍ക്കുന്നു ഞാന്‍- എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ഈ ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചത്.
ചിത്രം പങ്കുവച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പുതിയ ലുക്കിനെ പ്രശംസിച്ച് നിരവധി കമന്റുകളും എത്തിത്തുടങ്ങിയിരുന്നു. ആന്റമാന് നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.