ചുരുങ്ങിയ സിനിമകള്‍ കൊണ്ട് സിനിമാപ്രേമികളെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് സേതുപതി. സിനിമാതാരം എന്നതിനപ്പുറം പെരുമാറ്റത്തിലെ ലാളിത്യം കൊണ്ടാണ് വിജയ് സേതുപതി പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ചത്. ജീവിതത്തില്‍ ഒരുപാട് നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്.
പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമായി ലഭിച്ചത് 1000 രൂപയാണെന്ന് വിജയ് സേതുപതി പറഞ്ഞു. താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന് കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയായിരുന്നെന്നും അദ്ദേഹം തുറന്നു പറഞ്ഞു. തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള ഒരു സിനിമയായിരുന്നു പിസ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതെല്ലാം തന്റെ ഇപ്പോഴത്തെ വിജയത്തെ ഏറെ സ്വാധീനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല നടനെന്നാല്‍ ഒറ്റ ടേക്കില്‍ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത ഇപ്പോള്‍ മാറിയെന്നും വിജയ് സേതുപതി പറഞ്ഞു.