കങ്കണ റണാവത്ത് ബോളിവുഡിലെ പ്രധാന നായികമാരില്‍ ഒരാളാണ്. എന്നാല്‍ അരുണിമ സിങ്ങിന്റെ ബയോപിക്കില്‍ നിന്ന് കങ്കണ പിന്മാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അരുണിമ സിന്‍ഹ അംഗവൈകല്യത്തെ പൊരുതിത്തോല്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സ്ത്രീയാണ്. കായികതാരമായ ഇവര്‍ മോഷ്ടാക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ട്രയിനില്‍ വീഴുകയും പിന്നീട് ഒരു കാല് മുറിച്ചുനീക്കപ്പെടുകയും ചെയ്തു. കാല് നഷ്ടമായ അരുണിമ ജീവിതത്തിലേക്ക് തിരിച്ചുവന്നത് വളരെയധികം കഷ്ടപ്പെട്ടാണ്.
ഈ ചിത്രം ഇവരുടെ ജീവിതത്തെ അസ്പദമാക്കി ഒരുക്കുന്നതാണ്. ചിത്രത്തിലെ മിക്ക കാര്യങ്ങളുമായി കങ്കണയ്ക്ക് പൊരുത്തക്കേടുകള്‍ ഉണ്ടായതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.
കങ്കണയ്ക്ക് ഈ ചിത്രം ഝാന്‍സി റാണിയുടെ ബയോപിക്കിന് ശേഷമുള്ള രണ്ടാമത്തെ ബയോപിക്കാണ്. അതിനാല്‍ വളരെ വിപുലമായ രീതിയില്‍ ചിത്രം ചെയ്യാനായി നാല് കോടി ബഡ്ജറ്റുള്ള ചിത്രത്തെ 11 കോടിയിലേക്ക് ഉയര്‍ത്താനായി കങ്കണ ആവശ്യപ്പെട്ടുവെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
അണിയറ പ്രവര്‍ത്തകര്‍ അരുണിമയുടെ പരിശീലകന്റെ കഥാപാത്രത്തിനായി അമിതാഭ് ബച്ചനെയാണ് സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് കൃതി സനോനിനെയായിരുന്നു എന്നാല്‍ പിന്നീട് കങ്കണയെ പരിഗണിക്കുകയായിരുന്നു.