സാമൂഹിക പ്രസക്തിയുള്ള രണ്ട് കാര്യങ്ങള്‍ ഒരെ സമയം ചര്‍ച്ച ചെയ്യുകയാണ് ”വെയില് മായും നേരം” എന്ന ഹ്രസ്വചിത്രം. പെണ്ണ് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഈ ഹ്രസ്വചിത്രം അവതരിപ്പിക്കുന്നു. അവളുടെ വികാരവായ്പുകള്‍, വേദനകള്‍ എല്ലാം ഒരു തുരുത്തില് അകപ്പെട്ടു പോകേണ്ടതല്ലെന്നും അവ പങ്കുവെയ്ക്കപ്പെടണമെന്നും ഈ ചിത്രം പറഞ്ഞുവെക്കുന്നു.
ഇദയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരത് കുമാറാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയന് രാജന്, ജാസ്മിന് ഹണി, സജിത സന്ദീപ്, സുദീപ് ടി ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍. ആര് രാംദാസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. അക്ഷയ് ഇഎന്‍ ആണ് ഛായാഗ്രഹണം. ഷേഖ് ഇലാഹിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ്നിംസ്, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീത് ഇവിയാണ്.