പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. വിരാട് കോലിയുടെ സെഞ്ചുറിയും ഇന്ത്യയ്ക്ക് മതിയായില്ല. നാലാം ദിനം കളി പുരോഗമിക്കവെ, ആറു വിക്കറ്റ് കൈയിലിരിക്കെയാണ് ഓസീസ് ലീഡ് തുടരുന്നത്. അഞ്ചു വിക്കറ്റുമായി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ നിറഞ്ഞാടിയപ്പോള്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 43 റണ്‍സ് ലീഡ് നേടി.
ഇന്ത്യയുടെ ലക്ഷ്യം രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയ നന്നായി തുടങ്ങിയതോടെ വലുതാവുകയാണ്. ഈ പിച്ചില്‍ അവസാന ഇന്നിങ്സില്‍ 250 റണ്‍സിലേറെ അടിക്കുന്നത് ബുദ്ധിമുട്ടാകും. പരമ്പരയില്‍ ആദ്യ മൂന്നുകളികളിലും ഫോമിലെത്താത്ത ഖവാജയും ക്യാപ്റ്റന്‍ ടിം പെയ്നും ബാറ്റിങ് തുടരുകയാണ്.