മോസ്കോ: ഞെട്ടിപ്പിക്കുന്ന കേസിന് സാക്ഷ്യം വഹിച്ച് റഷ്യന്‍ കോടതി. പ്രത്യേക കാരണമൊന്നുമില്ലാതെ 56 മനുഷ്യരെ കൊന്ന സീരിയല്‍ കില്ലറായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കേസായിരുന്നു കോടതിയെ ഒന്നടങ്കം ഞെട്ടിച്ചത്. 1992നും 2007നും ഇടക്ക് മിഖായേല്‍ പോപ്കോവ് എന്ന മുന്‍പോലീസ് ഉദ്യോഗസ്ഥന് കൊന്നത് 56 മനുഷ്യരെയെന്ന് അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു.
മനുഷ്യരെ കൊല്ലാന്‍ രോഗാതുരമായ അഭിനിവേശമുള്ള കുറ്റവാളിയാണ് ഇദ്ദേഹമെന്നും പത്തോളം ഇരകളെ പീഡിപ്പിച്ചിട്ടുമുണ്ടെന്നും, അഭിഭാഷകന് ചൂണ്ടികാട്ടി. 2015 ല്‍ 22 സ്ത്രീകളെ കൊന്നതിന്റെ പേരില്‍ ഇയാള്‍ പിടിയിലായിരുന്നു. പിന്നീട് 59 മനുഷ്യരെ കൊന്നിട്ടുണ്ടെന്ന് ഏറ്റുപറയുകയായിരുന്നു. എന്നാല്‍ 56 മനുഷ്യരെ കൊന്നതിന്റെ മാത്രം തെളിവ് കണ്ടെത്താനേ പോലീസിന് സാധിച്ചിട്ടുള്ളൂ.
അര്‍ധരാത്രി ജോലിയിലല്ലാത്ത സമയത്ത് പോലീസ് കാറില്‍ യാത്ര ഓഫര്‍ ചെയ്താണ് ഇദ്ദേഹം ആളുകളെ കൊല്ലുന്നത്. റഷ്യയിലെ ഒരുപാട് പ്രസിദ്ധരായ കൊള്ളക്കാരുടെ കൊലപാതങ്ങളേക്കാള്‍ കൂടുതലാണിത്.
നിലവില്‍ 22 സ്ത്രീകളെ കൊന്നതിന്റെ പേരില്‍ ജീവപര്യന്തം അനുഭവിക്കവെയാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന മറ്റൊരു കേസ് വന്നിരിക്കുന്നത്.