ന്യൂഡല്‍ഹി: ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നീട്ടി. 2019 മാര്‍ച്ച് 31 ആയി നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. 2017 -18 സാമ്പത്തിക വര്‍ഷത്തിലെ ക്രയവിക്രയങ്ങള്‍, ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ജിഎസ്ടിആര്‍ 9, ജിഎസ്ടിആര്‍9സി റിട്ടേണ്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ട തിയ്യതി ഈ മാസം 31 ആയിരുന്നു. ഈ ഫോമുകള്‍ ജിഎസ്ടി പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാകും