ധനുഷ് നായകനായി എത്തുന്ന മാരി ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വില്ലനായി എത്തുന്നത് മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ടൊവീനോ തോമസ് ആണ്. സായ് പല്ലവിയാണ് ധനുഷിന്റെ നായികയായെത്തുന്നത്. വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് എത്തുന്നത്. ചിത്രത്തില്‍ കൃഷ്ണ, റോബോ ശങ്കര്‍, കല്ലൂരി വിനോ, കാലി വെങ്കിട്ട് തുടങ്ങിയവരും അഭിനയിക്കുന്നു.
മരണത്തിന്റെ ദൈവമെന്നാണ് വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ടൊവിനോ സ്വയം വിശേഷിപ്പിക്കുന്നത്. തമിഴില്‍ ടൊവീനോ തോമസിന്റെ ആദ്യ വില്ലന്‍ കഥാപാത്രമാണിത്. ബീജ എന്നാണ് കഥാപാത്രത്തിന്റെ പേര്. നാഗസന്യാസിമാരുടെ മാതൃകയില്‍ ജടകെട്ടിയ നീളന്‍ മുടിയും കൈയില്‍ ഇല്യുമിനേറ്റി ചിഹ്നവുമായി ചിത്രത്തിന്റെ പോസ്റ്ററിലൂടെ ടൊവിനോ ആദ്യം ഞെട്ടിച്ചിരുന്നു.
ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ഇന്‍സ്പെക്ടര്‍ അര്ജുന് കുമാര്‍ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഓട്ടോ ഡ്രൈവറായാണ് മാരി ടൂവില്‍ സായി അഭിനയിക്കുന്നത്.