ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ തിരക്കിലാണ്. എന്നാല്‍ ടീമിലിടം നേടാത്ത ധോണി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ്. മകള്‍ സിവയോടൊപ്പമുള്ള ഓരോ നിമിഷവും കളിച്ചും ചിരിച്ചും ആസ്വദിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്.
താന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ‘ബഗ്സ് ബണ്ണി’ യെപ്പോലെയാണെന്നാണ് ധോണി പറയുന്നത്. ബഗ്സ് ബണ്ണിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ക്യാരറ്റ് തിന്നുന്ന മുയലാണ്. ഇതുപോലെ സിവയുടെ ബഗ്സ് ബണ്ണിയാണ് താനെന്നാണ് ധോണി പറയുന്നത്.
My bugs bunny pic.twitter.com/72GjgsDIUa
— Ziva Singh Dhoni (@ZivaSinghDhoni) November 23, 2018
തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കാണ് ധോണി ഇങ്ങനെ അടിക്കുറിപ്പ് നല്‍കിയത്. ധോണിയെ സിവ ക്യാരറ്റ് കഴിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ധോണിക്ക് സിവ ക്യാരറ്റ് വായില്‍ വെച്ചുകൊടുക്കുന്നതും അനുസരണയുള്ള അച്ഛനായി ധോണി അത് കഴിക്കുന്നതും വീഡിയോയില്‍ കാണാം.