റിയാദ്: സൗദിയില്‍ മുന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനം പ്രതിവര്‍ഷം നേടുന്ന സ്ഥാപനങ്ങള്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിപ്പ്. ഡിസംബര്‍ ഇരുപതിന് മുമ്പ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നും നിശ്ചിത സമയത്തിനകം വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയില്‍ ജനുവരി ഒന്ന് മുതലാണ് അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി നിലവില്‍ വന്നത്. പത്തു ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുമ്പായി നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ പ്രതിവര്‍ഷ വരുമാനം 10 ലക്ഷം റിയാലില്‍ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഡിസംബര്‍ 20നു മുമ്പായി മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള മുഴുവന്‍ സ്ഥാപനങ്ങളും നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യുക നിര്‍ബന്ധമാണ്.
ഇതില്‍ കുറവ് വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് നികുതി രജിസ്ട്രേഷന് നിര്‍ബന്ധമല്ല. മൂല്യവര്‍ധിത നികുതി നിലവില്‍വന്ന ശേഷം സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതിവര്‍ഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഓരോ മാസത്തിലും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്.