വയനാട്: പാചകവാതക സിലിന്‍ഡര്‍ വിതരണം ചെയ്യാനെത്തുന്ന ലോറികളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. വയനാട് ജില്ലയിലെ നീലഗിരി ജില്ലാ കളക്ടര്‍ ജെ ഇന്നസെന്റ് ദിവ്യയാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. കളക്ടറുടെ ഉത്തരവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി. വിതരണക്കാര്‍ അധിക ചാര്‍ജ് ഈടാക്കി വരുന്നെന്ന പരാതിയിലായിരുന്നു നടപടി. നിശ്ചിത വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കിയാല്‍ ഏജന്റിനെതിരേ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കാനും കളക്ടറുടെ ഉത്തരവിലുണ്ട്.
ഗൂഡല്ലൂരില്‍ നിന്ന് ദേവാല, പന്തല്ലൂര്‍, ചേരമ്പാടി, എരുമാട്, അയ്യന്‍കൊല്ലി, പാട്ടവയല്‍ ദേവര്‍ഷോല തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന സിലിന്‍ഡറുകള്‍ക്ക് നിശ്ചിതവിലയെക്കാള് 30 മുതല്‍ 70 രൂപ വരെ കടത്തുകൂലി എന്നപേരില്‍ അധിക ചാര്‍ജ് ഈടാക്കിവരുന്നതായി പരാതിയുണ്ട്. ഇതുസംബന്ധിച്ച് നെല്ലാകോട്ട പഞ്ചായത്ത് മേഫീല്‍ഡ് ഗ്രാമവാസിയായ മോഹന്‍ ചെന്നൈ ‘മക്കള്‍ വഴികാട്ടി ഇയക്കം’ മുഖേന പലതവണ നല്കിയ പരാതിയെത്തുടര്‍ന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി പരാതി ശരിയാണെന്ന് സ്ഥിരീകരിച്ചത്.