സൗന്ദര്യസംരക്ഷണത്തില്‍ എന്നും നാം നേരിടുന്ന വെല്ലുവിളിയാണ് ചര്‍മ്മപ്രശ്നങ്ങള്‍. പലരുടെയും നിര്‍ദേശ പ്രകാരം പലതും മുഖത്തും ശരീരത്തിലും വാരി തേക്കുമ്പോള്‍ അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് നാം ഓര്‍ക്കാറില്ല. കോസ്മെറ്റിക് സാധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ചുളിവും വരള്ച്ചയുമണ്ടാക്കാന് സാധ്യത വളരെ കൂടുതലാണ്. ചര്‍മ്മസംരക്ഷണത്തിന് നാം കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് കുറച്ച് കാലത്തേക്ക് ഗുണം നല്‍കുമെങ്കിലും പിന്നീട് അതിന്റേയും അനന്തരഫലങ്ങള്‍ നാം തന്നെ നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പകരം എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. അതില്‍ ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ഉപയോഗിച്ച് മുഖത്തെ ചുളിവും മറ്റ് സൗന്ദര്യ പ്രതിസന്ധികളും നമുക്ക് മാറ്റാവുന്നതാണ്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആവണക്കെണ്ണ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം
വെളിച്ചെണ്ണയും ആവണക്കെണ്ണയും
വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ എടുത്ത് മിക്സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറെങ്കിലും ചുരുങ്ങിയത് മുഖത്തുണ്ടാവണം. ചര്‍മ്മത്തില്‍ വട്ടത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് മുഖത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അരമണിക്കൂറിനു ശേഷം മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാന്‍ ശ്രമിക്കുക. ഇത് മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.
ബദാം ഓയിലും ആവണക്കെണ്ണയും
ബദാം ഓയിലും ആവണക്കെണ്ണയും മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ചുളിവിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനെല്ലാം ആവണക്കെണ്ണ വളരെ ഉപകാരപ്രദമാണ്.
മഞ്ഞളും ആവണക്കെണ്ണയും
മഞ്ഞളും ആവണക്കെണ്ണയും ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തില്‍ ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലെ വില്ലനായ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് മഞ്ഞള്‍ ആവണക്കെണ്ണ മിശ്രിതം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം നല്കുന്നു.
കറ്റാര്‍ വാഴയും ആവണക്കെണ്ണയും
കറ്റാര്‍ വാഴയും ആവണക്കെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് കറ്റാര്‍ വാഴയും ആവണക്കെണ്ണയും സഹായിക്കുന്നു. ഇത് രണ്ടും ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് ചര്‍മ്മത്തെ രക്ഷിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.