ചെന്നൈ: തമിഴ് ദേശീയ ഇയക്കം നേതാവ് പി നെടുമാരന് എഴുതിയ തമിഴ് ഈഴത്തെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും നശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. ‘തമിഴ് ഈഴം ശിവക്കിറത്’ എന്ന തലക്കെട്ടിലെഴുതിയ പുസ്തകങ്ങളാണ് ഹൈക്കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ടത്.
2002ല്‍ തമിഴ് ഈഴത്തെ പിന്തുണച്ച് പുസ്തകമെഴുതിയതിന് നെടുമാരനെ അറസ്റ്റ് ചെയ്തിരുന്നു. പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2006ല്‍ കേസ് പിന്‍വലിച്ചു.
എന്നാല്‍ നെടുമാരന് പിടിച്ചെടുത്ത പുസ്തകങ്ങള്‍ തിരിെക ലഭിക്കാന്‍വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബുധനാഴ്ച ഇതില്‍ വാദം കേട്ടപ്പോഴാണ് തമിഴ് ഈഴത്തെക്കുറിച്ച് എഴുതിയ പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ ജസ്റ്റിസ് എംവി മുരളീധരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേസ് പിന്‍വലിച്ച സ്ഥിതിക്ക് പുസ്തകങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കേണ്ടതുണ്ടെന്ന് നെടുമാരന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചും നെടുമാരന്റെ പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്നും ഇത് പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട കോടതി നെടുമാരന്റെ ഹര്‍ജി തള്ളുകയും പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്.