മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് എംഎസ് ധോണിക്ക് ഇത് ഒഴിവു സമയമാണ്. വിന്‍ഡീസ്, ഓസീസ് ടീമുകള്‍ക്കെതിരായ ടി ട്വന്റി പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണിയെ പരിഗണിച്ചിട്ടില്ല.
ഇപ്പോള്‍ കിട്ടിയ ഈ ഇടവേള ആസ്വദിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റിന് താല്‍ക്കാലിക അവധി നല്കി ധോണി കബഡി കളിക്കാനുള്ള ഒരുക്കത്തിലാണ്.
ധോണി കബഡി കോര്‍ട്ടിലിറങ്ങിയത് മുംബൈയില്‍ പ്രോ കബഡി ലീഗിന്റെ പ്രചരണാര്‍ത്ഥമുള്ള പരസ്യചിത്രത്തിനായാണ്. കബഡിയില്‍ ഒരു കൈ നോക്കുന്ന ധോനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.
ധോനിയെ ടി ട്വന്റി ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ ആരാധകരില്‍ നിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് ഇതിനോട് പ്രതികരിച്ചത് എന്നാല്‍ ധോനിയുടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചിട്ടില്ലെന്നും രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ധോനിക്ക് വിശ്രമം അനുവദിച്ചതാണെന്നുമാണ്.