വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം ടാക്സിവാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം രാഹുല്‍ സംകൃത്യനാണ് സംവിധാനം ചെയ്യുന്നത്. പ്രിയങ്കാ ജവാള്‍ക്കറാണ് ചിത്രത്തിലെ നായിക.
ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാളവിക നായര്‍, കല്യാണി, മധു നന്ദന്, രവി പ്രകാശ്, സിജു മേനോന് എന്നിവരാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രം നവംബര്‍ 17ന് റിലീസ് ചെയ്യും.