ഇടക്കിടെ നെയില്‍പോളിഷ് മാറ്റുന്നവരായിരിക്കും നമ്മളില്‍ പലരും. ഇതിനായി പൊതുവെ റിമൂവറുകളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ഇനിമുതല്‍ വളരെ എളുപ്പത്തില്‍ നെയില്‍പോളിഷ് കളയാന്‍ റിമൂവര്വൈപ്സ് ഉപയോഗിക്കാം.
ദ്രാവകരൂപത്തിലുള്ള നെയില്‍പോളിഷ് റിമൂവറിനേക്കാള് ഇപ്പോള്‍ പ്രിയം റിമൂവര്‍ വൈപ്സിനോടാണ്. ഓരോദിവസവും വസ്ത്രത്തിനനുസരിച്ച് നെയില്‍പോളിഷിന്റെ നിറംമാറ്റാന്‍ ആഗ്രഹിക്കുന്ന യുവത്വത്തിന് സഹായിയാവും ഈ വൈപ്സ്. 15 മുതല്‍ 100 വൈപ്സ് വരെയുള്ള ഡപ്പികള് വിപണിയിലുണ്ട്.
നന്നായി ഈൗര്പ്പമുള്ള ഒരു വൈപ്പ് മതിയാവും 10 വിരലുകളിലെയും നെയില്‍പോളിഷ് തുടച്ചുമാറ്റാന്‍. ഒരുപാടുകാലം ഉപയോഗിക്കാനാവും എന്നതിനാല്‍ ഇത് ലാഭകരവുമാണ്. വിവിധ കമ്പനികള്‍ 20 രൂപ മുതലുള്ള വൈപ്സ് വിപണിയിലെത്തിക്കുന്നുണ്ട്.
ചോക്ലേറ്റ്, റോസ്, സാന്ഡല്, സ്ട്രോബറി, ലിച്ചി, ഓറഞ്ച് എന്നിങ്ങനെ വിവിധ ഫ്ളേവറിലുള്ള വൈപ്സുകളുണ്ട്. നെയില്‍ പോളിഷ് റിമൂവര്‍ പാഡ് എന്ന പേരുകൂടിയുണ്ട് ഇതിന്. യാത്രകളിലും മറ്റും ബാഗില്‍ എളുപ്പത്തില്‍ സൂക്ഷിക്കാനാവുമെന്നതിനാല്‍ ട്രാവല്‍ വൈപ്സ് എന്നും വിളിക്കാറുണ്ട്.