തിരുവനന്തപുരം: വിമുക്തഭടന്മാരില് നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ടെക്നീഷ്യന് (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ 2, ഒബിസി 2 എന്നിങ്ങനെയാണ് സംവരണം.
എസ്എസ്എല്‍സിയും ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐടിഐ/ എന്‍ടിസി/ എന്എസിയുമാണ് ഇതിന് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. ശമ്പളം 21700-69100 രൂപയാണ്. അപേക്ഷിക്കുന്നവര്‍ക്ക് 2018 നവംബര്‍ 12ന് ജനറല്‍ വിഭാഗക്കാര്‍ക്ക് 35 വയസ്സും ഒബിസിക്കാര്‍ക്ക് 38 വയസ്സും കവിയരുത്. നിയമാനുസൃത ഇളവ് ലഭിക്കുന്നതായിരിക്കും.
www.vssc.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നവംബര്‍ 12നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.