സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. എണ്ണതേച്ചു മിനുക്കിയ നീളന്മുടി എന്ന ആഗ്രഹം പാടെ മാറി നല്ല കളര്‍ ചെയ്ത സുന്ദരമാക്കിയ മുടിയുടെ പിന്നാലെയാണ് ഇന്ന് യുവതികള്‍. എന്നാല്‍ ഇത്തരം കളറിംഗ് പരീക്ഷണം തലമുടിയില്‍ നടത്തുമ്പോഴും കളറിംഗിന് ശേഷവും നാം ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അല്ലെങ്കില്‍ മുടിയുടെ ഭംഗിയും ആരോഗ്യം നഷ്ടപ്പെടുമെന്നതില്‍ ഒരു സംശയവും വേണ്ട.
കളറിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരിചയസമ്പന്നനായ ഒരു സ്റ്റൈലിസ്റ്റിന്റെ പക്കല്‍ നിന്നും കളറിംഗ് ചെയ്യാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ മുടിയുടെയും ചര്‍മ്മത്തിന്റെയും സ്വഭാവമനുസരിച്ചും, നിങ്ങള്‍ക്ക് ഇണങ്ങുന്ന കളറും ബ്രാന്‍ഡും നിര്‍ദേശിക്കാന്‍ അവര്‍ക്കു കഴിയും. നിങ്ങളുടെ അഭിപ്രായങ്ങളും, താല്പര്യങ്ങളും, സംശയങ്ങളും അവരോടു തുറന്നു പറയാനും ശ്രദ്ധിക്കണം.
തെരഞ്ഞെടുക്കുന്ന ഉല്‍പ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഒപ്പം തന്നെ തെരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളില്‍ പുരട്ടി നിങ്ങളുടെ മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷനിങ് ചെയ്യ്തിരിക്കണം. അതുപോലെ തന്നെ കളറിംഗിന് ശേഷവും. പല സ്റ്റൈലിസ്റ്റുകളും കളറിങ്ങിന് ശേഷമുള്ള കണ്ടീഷിങ്ങിനെ എതിര്‍ക്കുമെങ്കിലും ഷാംമ്പൂ ചെയ്യുന്നത് പോലെ തന്നെ നിര്‍ബന്ധമായും ചെയ്യതിരിക്കേണ്ട ഒന്നാണിത്.
അതുപോലെ തന്നെ കളറിംഗ് ചെയ്ത് കഴിഞ്ഞാല്‍ തലമുടിയില്‍ ഇടക്കിടെ എണ്ണതേച്ച് മസാജ് ചെയ്ത് കുളിക്കണം. എന്നാല്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യുന്നത് ഒന്ന് രണ്ടാഴ്ച്ചക്ക് ഒഴിവാക്കണം. നിങ്ങളുടെ മുടിയുടെ സ്വഭാവത്തിനനുസരിച്ച് ഒലീവ് ഓയില്‍, വെളിച്ചെണ്ണ, അര്‍ഗന്‍ ഓയില്‍, ബദാം ഓയില്‍ എന്നിവ തെരഞ്ഞെടുക്കാം.
ഇടക്കിടക്ക് ഷാംമ്പൂ ചെയ്യുന്നത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ ഡ്രൈ ഷാംമ്പൂ ഉപയോഗിക്കാം. ഓരോ 4-8 ആഴ്ച്ചയും പാര്‍ലറില്‍ പോയി ടച്ച് അപ്പ് ചെയ്യാന്‍ ശ്രമിക്കുക. ഇത് കളറിംഗിന്റെ ആയുസ്സ് കൂട്ടും. ഇടക്കിടെയുള്ള ബ്ളോ ഡ്രൈ, ഹീറ്റിങ് , അയേണിംങ് തുടങ്ങിയവ മുടി ഡ്രൈ ആക്കുന്നതിനോടൊപ്പം കളറിനേയും ബാധിക്കും
ചൂട് വെള്ളത്തിന്റെ ഉപയോഗം കളര്‍ മങ്ങുന്നതിന് കാരണമാകും അതിനാല്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാന്‍ ഉപയോഗിക്കുക. സ്വിമ്മിംങ് പൂളിലെ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള ക്ളോറിന്‍ മുടിയില്‍ ബ്ലീച്ചങ്ങിന് സമാനമായ അവസ്ഥ ഉണ്ടാക്കും. അതിനാല്‍ സ്വിമ്മിങ് പൂള് ഉപയോഗിക്കുമ്പോള്‍ ഷവര്‍ ക്യാപ്പ് ധരിക്കുക.
ചൂട് മുടിയിലെ ഈര്‍പ്പം നശിപ്പിക്കുകയും കളര്‍ മങ്ങാന്‍ കാരണമാകുകയും ചെയ്യും. അതിനാല്‍ വെയിലത്തിറങ്ങുമ്പോള്‍ തലയില്‍ സ്കാര്‍ഫ് ധരിക്കുക. കളറിംഗ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക. പ്രോട്ടീന്‍ സമ്പന്നവും ന്യൂട്രീഷന്‍ ധാരാളമുള്ള ആഹാരം കഴിക്കാനും ശ്രദ്ധിക്കണം.