മുഖത്തെ സൗന്ദര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് സുന്ദരമായ കണ്ണുകളാണ്. നല്ലപീലികളോടെയുള്ള വിടര്‍ന്ന കണ്ണുകള്‍ ആരും ഒന്നു നോക്കിപ്പോകും. എന്നാല്‍ എല്ലാവര്ക്കും ഈ ഭാഗ്യമുണ്ടാവണം എന്നില്ല. പക്ഷേ പരിഹാരമുണ്ട്. നന്നായി കണ്ണെഴുതിയാല്‍ മതി. എന്നാല്‍ കണ്ണെഴുതും മുമ്പ് നാം കുറച്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായുണ്ട്.
കണ്ണ് കുഴിഞ്ഞിരിക്കുന്നവരും കണ്ണിന് താഴെ കറുപ്പ് ഉള്ളവരും ലൈറ്റ് ഷേഡിലുള്ള ഫൗണ്ടേഷനും ഐഷാഡോയും വേണം ഉപയോഗിക്കാന്‍. എന്നിട്ട് കണ്ണിന് മുകളില്‍ മാത്രം ഐ ജെല്ലോ, ഐ ലൈനറോ ഇട്ട് മസ്കാരയിടാം.
കണ്ണിന്റെ അടിവശം തുടുത്തിരിക്കുന്നവര്, ഡാര്‍ക്ക് ഷെയ്ഡ് ഉള്ള ഫൗണ്ടേഷന് അല്ലെങ്കില്‍ കണ്‍സീലര്‍ ഇടണം. ഫൗണ്ടേഷന് നേര്മയായി ഇട്ടാല്‍ മതി. അല്ലെങ്കില്‍ കണ്ണിന് ചുറ്റുമുള്ള ചുളിവുകള്‍ എടുത്തുകാണിക്കും. കണ്ണെഴുതുന്നതിന് മുമ്പ് ഐ മേക്കപ്പ് പ്രൈമര്‍ പുരട്ടണം. ഇത് കണ്ണെഴുത്ത് കുറേ നേരം നില്ക്കാന് സഹായിക്കും.
ചെറിയ ബ്രഷോ, മസ്കാര ബ്രഷോ ഉപയോഗിച്ച് കണ്പീലികള് ചീവുക. ഇത് കണ്പീലികളുടെ വളര്‍ച്ചയെ സഹായിക്കും. ഐ ഷാഡോ പതുക്കെ പുരട്ടുകയാണ് വേണ്ടത്. അതിനായി ഐ ഷാഡോ ബ്രഷ് ഉപയോഗിക്കാം. പുരട്ടിയശേഷം കൈകൊണ്ട് അമര്‍ത്തി തിരുമ്മുകും ചെയ്യരുത്.