ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75,000 രൂപയ്ക്കടുത്താണ് ശമ്പളം. അപേക്ഷിക്കേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്.
ജനറല്‍ ഡ്യൂട്ടി ഓഫീസറാകാന്‍ വേണ്ട യോഗ്യതകള്‍ പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ആയിരിക്കണം, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം എന്നിവയാണ്. ജനറല്‍ ഡ്യൂട്ടിഎസ്എസ്എ ആകാനുള്ള യോഗ്യത ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടുവും 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം എന്നിലയാണ്.
പൈലറ്റ് ആകാന്‍ വേണ്ട യോഗ്യത 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായിരിക്കണം, കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയിരിക്കണം എന്നിവയാണ്. ലോയിലേക്ക് വേണ്ട യോഗ്യത 60 ശതമാനം മാര്‍ക്കോടെ നിയമബിരുദം ആണ്. 01/07/1989നും 30/06/1998നും ഇടയില്‍ ജനിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
പ്രാഥമിക തിരഞ്ഞെടുപ്പ് മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, നോയ്ഡ എന്നിവിടങ്ങളില്‍വെച്ച് നടക്കും. ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് പുരുഷന്മാര്ക്കും ജനറല്‍ ഡ്യൂട്ടി (എസ്എസ്എ) വിഭാഗത്തിലേക്ക് സ്ത്രീകള്‍ക്കും മാത്രമേ അപേക്ഷിക്കാനാവൂ. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് വിഭാഗത്തിലേക്കും ലോ വിഭാഗത്തിലേക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.joinindiancoastguard.gov.in എന്ന
വെബ്സൈറ്റ് സന്ദര്‍ശിക്കാം.