കൈകളുടെ സൗന്ദര്യത്തിന് പ്രധാന പങ്ക് വഹിക്കുന്നത് സുന്ദരമായ നഖങ്ങളാണ്. സൂക്ഷിച്ച് നീട്ടിവളര്‍ത്തി സുന്ദരമാക്കിയ നഖം പെട്ടെന്ന് ഒടിഞ്ഞുപോയാല്‍ സഹിക്കാന്‍ കഴിയില്ല ആര്‍ക്കും. ആരോഗ്യമില്ലാത്ത നഖങ്ങളാണ് പൊതുവെ പെട്ടന്ന് ഒടിഞ്ഞു പോകുന്നത്. ശ്രദ്ധക്കുറവും ചിലപ്പോള്‍ നഖങ്ങളുടെ സൗന്ദര്യം കുറച്ചേക്കാം. നഖങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
അമിത ബലം നല്‍കരുത്
നഖങ്ങളില്‍ കൂടുതല്‍ ബലം നല്കേണ്ടിവരുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. കുപ്പിയുടെ അടപ്പ് തുറക്കുന്നതു മുതല്‍ നഖം കടിക്കുന്നതുവരെ അവയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഉപയോഗിക്കാം ക്യൂട്ടിക്കിള്‍ ക്രീം
നഖത്തിന് ആവശ്യമുള്ള വിറ്റാമിന്‍ ഇ ലഭിക്കാനായാണ് പുറംതൊലിയില്‍ ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണമെന്ന് പറയുന്നത്. ദിവസേന ഉറങ്ങുന്നതിന് മുമ്പ് ഇത് ശീലമാക്കുന്നത് നല്ലതാണ്. നഖങ്ങള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കും എന്നതുപോലെ ഒടിഞ്ഞുപോകുന്നതും ഇത് കുറയ്ക്കും.
ഭക്ഷണരീതിയില്‍ ഒരല്പം ശ്രദ്ധ
ആഹാരക്രമത്തിനൊപ്പം ബയോട്ടിന്‍ അടങ്ങിയവ ഉറപ്പാക്കുക. മുട്ട, കോളിഫ്ളര്‍, അവൊക്കാഡോ തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തെ സഹായിക്കും.
മൃദുലമാക്കാന്‍ ഒലിവെണ്ണ
നഖസംരക്ഷണതതിനായി ആദ്യ ഒരു മാസം ഒലിവെണ്ണയില്‍ നഖങ്ങള്‍ 15മിനിറ്റ് മുക്കിപ്പിടിക്കണം. ഒരു മാസത്തിന് ശേഷം ഒലിവെണ്ണയ്ക്ക് പകരം മറ്റേതെങ്കിലും എണ്ണ ഉപയോഗിക്കാം. നഖങ്ങള്‍ മൃദുലമായിത്തുടങ്ങി എന്ന് തോന്നിയാല്‍ ഈ പതിവ് ആഴ്ചയില്‍ രണ്ടുതവണ എന്നാക്കി ചുരുക്കാവുന്നതാണ്.
വീട്ടുജോലികള്‍ക്ക് ഗ്ലൗസ്
പാത്രം കഴുകല്‍, അലക്ക് തുടങ്ങിയ വീട്ടുജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ഗ്ലൗസ് ഒഴിവാക്കാതിരിക്കുക. സോപ്പുപൊടി പോലുള്ള ഉപയോഗിക്കുന്നത് വഴി ഉണ്ടാവുന്ന അലര്‍ജി, വിണ്ടുകീറല്‍ തുടങ്ങിയവ ഒഴിവാക്കാം