തലഗട്ടപുര: മദ്യലഹരിയില്‍ എത്തിയ പിതാവ് ഉറങ്ങിക്കിടന്ന മക്കളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. ഇളയമകന് വെന്തു മരിച്ചു. മൂത്ത മകന് ഗരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. 90 ശതമാനം പൊള്ളലേറ്റ നിലയിലാണുള്ളത്.
തലഗട്ടപുര അഞ്ജനനഗറില് താമസിക്കുന്ന ശ്രീനിവാസ മൂര്‍ത്തി (38) ആണ് മക്കളെ കൊല്ലാന്‍ ശ്രമം നടത്തിയത്. ഇളയമകന് രണ്ടുവയസ്സുകാരന് പ്രീതം സായിയാണ് മരിച്ചത്. മൂത്തമകന് ചേതന്‍ സായ് (അഞ്ച്) വിക്ടോറിയ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതി കടുത്ത മദ്യപാനിയാണ്. സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നു.
വഴക്കിനിടെ ഉറങ്ങുകയായിരുന്ന ചേതനും പ്രീതവും ഒച്ചകേട്ട് ഉണര്‍ന്നപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ശ്രീനിവാസ മൂര്‍ത്തി ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.