കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് 75-ാം പിറന്നാല്‍. ആഘോഷങ്ങള്‍ ഇല്ലാതെ ഈ ജന്മദിനമെന്നാണ് നേതാവിന്റെ പക്ഷം. വിപുലമായി പിറന്നാള്‍ ആഘോഷിക്കുന്ന പതിവു പണ്ടേയില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.
രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാതല്‍ കഴിക്കുന്നതില്‍ മിക്കവാറും പിറന്നാള്‍ ആഘോഷം ഒതുങ്ങും. കേക്കുമുറിക്കല്‍ പോലുള്ള ആഘോഷങ്ങള്‍ വീട്ടിലും ഇല്ല. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നേരിട്ടും ഫോണിലും ആശംസകള്‍ അറിയിക്കും. ഏതാനും ദിവസങ്ങളായി ആന്ധ്രയിലായിരുന്ന ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസമാണു തിരുവനന്തപുരത്ത് എത്തിയത്.
ഭാര്യ മറിയാമ്മയും മക്കളായ മറിയയും ചാണ്ടി ഉമ്മനും രാവിലെ പള്ളിയില്‍ പോകുന്നുണ്ട്. ഉമ്മന്‍ ചാണ്ടി കൊല്ലത്തു യുഡിഎഫ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. പിറന്നാളൊന്നും ആഘോഷിക്കാറില്ലെന്നു ഉമ്മന്‍ ചാണ്ടി പറയുന്നു. ‘മിക്കവാറും യാത്രയിലായിരിക്കും. പുതുപ്പള്ളിയില്‍ പോകുന്ന പതിവുമില്ല.’