മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ബിഎസ് 6 (ഭാരത് സ്റ്റേജ് 6) വാഹനങ്ങള്‍ 2020 ഏപ്രിലോടെ നിര്‍ബന്ധമാക്കും. 2020 മാര്‍ച്ച് 31 വരെ മാത്രമേ ഭാരത് സ്റ്റേജ് 4 എന്ജിന് നിലവാരത്തിലുള്ള വാഹനങ്ങള്‍ വില്ക്കാന് നിര്‍മ്മാതാക്കള്‍ക്ക് സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് ചെയര്മാന് ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി.
വാഹന എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് (ബിഎസ്) മാനദണ്ഡം. വാഹനത്തിന്റെ എന്‍ജിനിലും മറ്റും ചില പരിഷ്കാരങ്ങള്‍ വരുത്തിയാണ് ബിഎസ് മാനദണ്ഡത്തിലേക്ക് മാറുന്നത്.
വാഹനങ്ങളിലെ മാറ്റത്തോടൊപ്പം രാജ്യത്ത് ലഭ്യമാകുന്ന ഇന്ധനവും ഈ മാനദണ്ഡത്തിനനുസരിച്ചാകേണ്ടതുണ്ട്. ബിഎസ്.-3 വാഹനങ്ങളെ അപേക്ഷിച്ച് ബിഎസ്-4 വാഹനങ്ങള്‍ പുറംതള്ളുന്ന പുകയില്‍ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍സ്, നൈട്രജന്‍ ഓക്സൈഡ് എന്നീ വിഷപദാര്‍ഥങ്ങളുടെ അളവു കുറയ്ക്കുന്നതു വഴിയാണ് മലിനീകരണം നിയന്ത്രിക്കുന്നത്. ബിഎസ്-6 വരുന്നതോടെ ഈ തോത് വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.
രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ക്രാഷ് ടെസ്റ്റ് അടക്കം ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് ചില സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാകുന്നതോടെ ചില മോഡലുകള്‍ മാരുതി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. കോടതി നിര്‍ദേശിച്ച അന്തിമ തിയ്യതിക്ക് നാലു മാസം മുമ്പ് പൂര്‍ണമായും ബിഎസ് 6 നിലവാരത്തിലേക്ക് മാറുമെന്ന് ഹോണ്ടയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.