തിരുവനന്തപുരം: സംസ്ഥാന പോലീസ് ഒരുകാലത്തും ജാതിയും മതവും നോക്കി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ മതവും ജാതിയുമായി ബന്ധിപ്പിച്ച് പ്രചാരണം നടത്തുന്ന രീതി വര്‍ധിച്ച് വരുകയാന്നെന്നും പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരത്ത് സ്പെഷ്യല്‍ ആംഡ് പോലീസിന്റെ ഇരുപതാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏഴുമണിക്ക് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടിലായിരുന്നു പരേഡ്. 253 പേരാണ് ഇന്ന് പരി ശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി എസ്. ആനന്തകൃഷ്ണന്,ഐജി ഇജെ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.