മുംബൈ: മാതാവിന്റെ മരണശേഷം പിതാവ് പീഡനത്തിനിരയാക്കിയത് 16വയസുകാരി മകളെ. താനെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ട് വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ മൂത്ത സഹോദരന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പിതാവിന്റെ ക്രൂരത വെളിപ്പെടുത്തിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 52കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛനോടും മൂത്ത സഹോദരനോടും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിതാവ് ഒരു കടയിലെ ജോലിക്കാരനും സഹോദരന് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്. പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി വയറുവേദന അനുഭവപ്പെടുന്നത് സഹോദരന് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെയുമായി സഹോദരന് ആശുപത്രിയില്‍ എത്തി.
ആശുപത്രി അധികൃതരാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് സഹോദരന് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിന്നീട് വനിത പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പിതാവിന്റെ പീഡന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് കുട്ടി പോലീസില്‍ മൊഴി നല്കി. 2016ല്‍ അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.
സംഭവം പുറത്ത് പറഞ്ഞാല്‍ സഹോദരനെയും തന്നെയും വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.