തിരുവനന്തപുരം: ശബരിമല മണ്ഡലകാല സീസണില്‍ ഭക്തര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി. സീസണില്‍ നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ എസി-നോണ്‍ എസി ബസുകള്‍ക്ക് പുറമേ അത്യാധുനിക ഇലക്ട്രിക്ക് ബസുകളും സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
നേരത്തെ തിരുവനന്തപുരം,കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഓടിച്ച ഇലക്ട്രിക്ക് ബസുകളാണ് പമ്പ-നിലയ്ക്കല്‍ റൂട്ടിലും ഓടിക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. പത്ത് ഇലക്ട്രിക്ക് ബസുകളായിരിക്കും സീസണില്‍ സര്‍വീസിന് എത്തുക.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കിമീ ഓടുന്ന വൈദ്യുതി ബസിലെ യാത്രയ്ക്ക് കെയുആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസിന്റെ അതേ നിരക്കാവും ഈടാക്കുക. തടസ്സമില്ലാതെ സര്‍വ്വീസ് നടത്താന്‍ 800 ജീവനക്കാരേയും നിയോഗിക്കും.