ഒലീവ് ഓയില്‍ സൗന്ദര്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും മുഖത്തെ ചുളിവ് മാറ്റുന്നതിനും മുഖത്തിന് തിളക്കം നല്‍കുന്നതിനും എല്ലാം ഒലീവ് ഓയില്‍ സഹായിക്കുന്നു. പ്രായാധിക്യം മൂലം മുഖത്തുണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഉത്തമമാണ് ഒലീവ് ഓയില്‍.
മുഖസൗന്ദര്യം വര്‍ധിപ്പിക്കാം
സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഒലീവ് ഓയില്‍. ഇത് നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മുഖത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒലീവ് ഓയില്‍ സ്ഥിരമായി ഉപയോഗിക്കുക.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വെളിച്ചെണ്ണയെ കവച്ച് വെക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കും കേശസംബന്ധമായ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഒലീവ് ഓയില്‍. മുടി വളരുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും ഒലീവ് ഓയില്‍ മികച്ചതാണ്. 20 മിനിട്ട് നേരത്തേക്ക് മുടിയില്‍ ഒലീവ് ഓയില്‍ നല്ല രീതിയില്‍ മസാജ് ചെയ്യുക. ഇത് മുടി വളര്‍ച്ച വര്‍ധിപ്പിക്കുന്നു.
മുഖത്തെ ചുളിവുകള്‍ മാറ്റാം
പ്രായത്തിന്റെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് മുഖം. മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് മുഖത്തെ പ്രായത്തിന്റെ ഏത് പ്രശ്നത്തേയും ഇല്ലാതാക്കി മുഖത്തിന് നല്ല തിളക്കവും ആരോഗ്യവും ഉന്മേഷവും നല്കുന്നു. അതിന് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് പുരട്ടിയാല്‍ മതി. ഇത് എല്ലാ വിധത്തിലും മുഖത്തെ ചുളിവിന് ആശ്വാസം നല്കുന്നു.
കറുത്തപാടുകള്‍ അകറ്റാം
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍. ഇതിനെല്ലാം പരിഹാരം കാണുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. ഇത് തേന്‍ മിക്സ്ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്പം ചൂടാക്കി മുഖത്ത് പുരട്ടുക. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കുന്നു.
ചുണ്ടുകള്‍ക്ക് നിറം കൂട്ടാം
ചുണ്ടിന് നിറം വര്‍ധിപ്പിക്കാന്‍ ഒലീവ് ഓയില്‍ പുരട്ടാവുന്നതാണ്. ഇത് ചുണ്ടിന്റെ കറുപ്പ് നിറം ഇല്ലാതാക്കി നിറം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ഒലീവ് ഓയില്‍ ചുണ്ടില്‍ പുരട്ടിക്കോളൂ. ഇത് ചുണ്ടിന് നിറം നല്കുന്നു. മാത്രമല്ല നല്ല മൃദുലമായ ചുണ്ടുകളും നല്കുന്നു.
.