ശ്രീനഗര്‍: നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തി. ജമ്മുകാശ്മീര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 52 തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റമെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷ കൈവിടാതെ ബിജെപി പിന്നാലെയുണ്ട്.
കാശ്മീരിലെ പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഇരുപാര്‍ട്ടികള്‍ക്കും പ്രതീക്ഷയിലാണ്. ഈ മാസം എട്ടു മുതല്‍ 16 വരെയുള്ള തീയതികളിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നാല് ഘട്ടങ്ങളില്‍ ആയിരുന്നു പൂര്‍ത്തീകരിച്ചത്.
ബന്ദിപോര, രംബന്‍, അനന്ദ്നാഗ്, രജൗരി, തനമണ്ടി ലെഹ് തുടങ്ങിയ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. രാംനഗര്‍, നൗഷേര,സന്ദര്‍ബാനി, മട്ടാന്‍ എന്നിവിടങ്ങളിലാണ് ബിജെപി മുന്നേറുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പലയിടങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.