എക്സെന്റിനെ ജനമനസുകളില്‍ ഉറപ്പിക്കാന്‍ പുത്തന്‍ തലമുറ എക്സെന്റിന്റെ പണിപുരയിലാണ് ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ തന്നെ പ്രീമിയം സെഡാനായ വെര്‍ണയുടെ മാതൃകയിലായിരിക്കും എക്സെന്റിനെ അണിയിച്ചൊരുക്കുക. പുറത്തിറങ്ങാനൊരുങ്ങുന്ന പുതുതലമുറ ഗ്രാന്റ് ഐ10-ന്റെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ എക്സെന്റും ഒരുങ്ങുന്നത്.
നീളം കൂടിയ ഹെഡ്ലൈറ്റ്, നേര്‍ത്ത ഗ്രില്ല്, ക്ലാഡിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിരിക്കുന്ന ഫോഗ്ലാമ്പ് വലിയ എയര്‍ഡാം എന്നിവയാണ് മുന്‍ഭാഗത്തിന് മോഡി കൂട്ടുന്നത്. ബോഡി കളര്‍ റിയര്‍വ്യു മിറര്‍, ബ്ലാക്ക് ബി പില്ലര്‍, അഞ്ച് സ്പോക്ക് അലോയി വീലുകള്‍ എന്നിവയ്ക്കൊപ്പം വെര്ണയോട് ഏറെ സമ്യം പുലര്‍ത്തുന്ന പിന്‍ഭാഗവും പുതിയ എക്സെന്റില്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കുന്നത്. രണ്ടാം വരവില്‍ ഡീസല്‍ എന്‍ജിനിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി.
ഇന്റീരിയറില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഒരുക്കിയാണ് പുതിയ മോഡല്‍ എത്തിക്കുന്നത്. റിയര്‍ എസി വെന്റ്, 12 വോള്‍ട്ട് സോക്കറ്റ്, പിന്നില്‍ യുഎസ്ബി ചാര്‍ജിങ് സ്പോട്ട്, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയ്ക്കൊപ്പം മുമ്പുണ്ടായിരുന്ന സൗകര്യങ്ങളും ഇതില്‍ നല്‍കുന്നുണ്ട്. എഞ്ചിന് സവിശേഷതകള്‍ മുന്‍ എക്സെന്റിലേത് തുടരുമെന്നാണ് സൂചന. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 82 ബിഎച്ച്പി പവറും 114എന്‍എം ടോര്‍ക്കും, 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകും.