മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. നിവിന്‍ പോളി എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രത്തിലേക്ക് മുന്നേറുകയാണ് കായംകുളം കൊച്ചുണ്ണി. ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
അതേസമയം, ആരാധകന്റെ ചെറിയ വിഷമത്തിന് നിവിന്‍ കൊടുത്ത തകര്‍പ്പന്‍ മറുപടി വൈറലായിരിക്കുകയാണ്. അജു വര്‍ഗീസിനെ എന്തുകൊണ്ട് ഇത്തിക്കരപക്കിയായി അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുമായിരുന്നു ചോദ്യം.
സരസമായി തന്നെ നിവിന്‍ ഇതിനു മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും, ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞു കൊടുത്തേക്കാം എന്നുമായിരുന്നു നിവിന്റെ മറുപടി.
കായംകുളം കൊച്ചുണ്ണി ആദ്യദിനം 5 കോടി 30 ലക്ഷം രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്. കൊച്ചുണ്ണിക്കൊപ്പം മോഹന്‍ലാലിന്റെ ഇത്തിരി പക്കിയെന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.