അഹമ്മദാബാദ്: ഭാര്യയെ തുറിച്ച് നോക്കിയ മുന്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അശോക് ദുര്‍ഗ്ഗേഷ് തേജ്വാണിയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ വടജില്‍ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് നാല് വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ഹരീഷ് ലാല്‍വാനി-മനീഷ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷമാണ് ബന്ധം വേര്‍പ്പിരിഞ്ഞത്.
സംഭവം നടന്ന ദിവസം രാത്രി ഗുജറാത്തിലെ പ്രദേശിക നൃത്തമായ ഗര്‍ബയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹരീഷ്. ഗര്‍ബയില്‍ ചുവടുവയ്ക്കുന്നതിനിടയിലാണ് മനീഷ ഹരീഷിന്റെ കണ്ണില്‍പ്പെടുന്നത്. തുടര്‍ന്ന് മനീഷയെ നോക്കുന്നത് കാണാനിടയായ മനീഷയുടെ നിലവിലത്തെ ഭര്‍ത്താവ് അശോക് ദുര്‍ഗ്ഗേഷ് തേജ്വാണി ഹരീഷിനെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയായിരുന്നു.
ഹരീഷിനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ കുടുംബാംഗങ്ങളെയും അശോക് മര്‍ദ്ദിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഹരീഷ് ഉള്‍പ്പെടെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹരീഷ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടജയിലെ സോഹരാബ്ജി സ്വദേശിയായ ഹരീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്.