മാനന്തവാടി: ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ തമ്മില്‍ തര്‍ക്കിച്ച് ഒടുവില്‍ ഇളയ സഹോദരിയും ജീവനൊടുക്കി. വെള്ളിയാഴ്ച്ചയാണ് ദാരുണ സംഭവം നടന്നത്. ക്ലബ് കുന്നിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് യുവതി തൂങ്ങി മരിച്ചത്.
കൂത്തുപറമ്പ് സ്വദേശിനി ഇഞ്ചിക്കാലായില് ആരാധനയെ (35) ആണു വെള്ളിയാഴ്ച രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലബ്കുന്നില്‍ തന്നെ തൂങ്ങി മരിച്ച മനോജിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി വെള്ളിയാഴ്ച രാത്രി സഹോദരിയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയില്‍ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.