കൊച്ചി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീരിയലില്‍ കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ച യുവനടന് മണിക്കുട്ടനെ പ്രശംസിച്ചുള്ള പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. ആര്‍ജെ നീനു ആണ് തന്റെ പ്രൊഫൈലില്‍ നിന്നും സീരിയലിലെ കൊച്ചുണ്ണിയെ കുറിച്ച് പോസ്റ്റിട്ടത്.
‘അന്നും ഇന്നും എന്റെ മനസില്‍ കായംകുളം കൊച്ചുണ്ണി അന്ന് സീരിയലില്‍ കണ്ട മണികുട്ടന് തന്നെയാണ്..’ ഫേസ്ബുക്കില്‍ കുറിച്ച ഈ പോസ്റ്റാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞത് ആരെയും താഴ്ത്തി കെട്ടാന്‍ അല്ലെന്നും നീനു പറയുന്നു.
‘കണ്ടന്റ് ഇന്‍ഫ്രിഞ്ച്മെന്റ്’ എന്ന വിശദീകരണമാണ് ഫേസ്ബുക്ക് നല്‍കിയത്. തൊട്ടുപിന്നാലെ മാസ് റിപ്പോര്‍ട്ടിങ്ങ് കാരണമാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്നും ഫേസ്ബുക്ക് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നീനു ലൈവിലെത്തി.
‘തീപാറുന്ന കണ്ണുകളും അദ്ഭുതപ്പെടുത്തുന്ന മെയ്വഴക്കവുമായി ഉശിരുള്ള ഒരു കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു സീരിയലില്‍. മണികുട്ടന്. ഞാന്‍ ഒരുപാട് തവണയോര്ത്തു ഇന്ന് കായംകുളം കൊച്ചുണ്ണി സിനിമ കണ്ടപ്പോള്‍. നിങ്ങള്‍ അതില്‍ തകര്‍ത്തു മണിക്കുട്ടാ. നിങ്ങളാണ് എന്റെ കായംകുളം കൊച്ചുണ്ണി.’ ഇതായിരുന്നു നീനുവിന്റെ പോസ്റ്റ്. താന്‍ മണിക്കുട്ടന്റെ അടുത്ത സുഹൃത്താണെന്നും മണിക്കുട്ടനോട് നേരിട്ടുപറഞ്ഞാണ് ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും അവര്‍ പറഞ്ഞു.
കണ്ണീര് സീരിയലുകളുടെ കാലത്ത് ആരാധകരുടെ മനം കവര്‍ന്നതാണ് ആക്ഷന്‍ രംഗങ്ങളുമായെത്തിയ സീരിയലായിരുന്നു സൂര്യാടിവിയിലെ കായംകുളം കൊച്ചുണ്ണി.