തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവാവ് ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മേലഡൂര് സ്വദേശി കുണ്ടേലിതെറ്റയില് കുഞ്ഞപ്പന് (60 ) ആണ് മരിച്ചത്. മരുമകന് സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. കസ്റ്റഡിയിലെടുത്ത സാബുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.