കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് വണ്ണിലെ ടൈറ്റില്‍ വിന്നറായ സാബുമോന്
കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. ഫൈനല്‍ മത്സരത്തില്‍ ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ്, പേളി മാണി എന്നിവരെ പിന്തള്ളിയാണ് സാബുമോന് വിജയക്കൊടി പാന്നു.
പേളിയും സാബുവും വോട്ടിങ്ങില്‍ ശക്തമായ ഏറ്റുമുട്ടലായിരുന്നു. ഇത് ബിഗ്ഗ് ബോസിന്റെ ഉചിതമായ തീരുമാനം ആയിരുന്നു.
ബിഗ്ഗ് ബോസ്സ് വിജയകരമായി ഒരു എന്റര്‍ടൈന്‍ ആവാനും സാബുവിന്റെ വലിയൊരു പങ്കു ഉണ്ട്. വിജയിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് അവതാരകനായ മോഹന്‍ലാല്‍ പേളിയെയും സാബുവിനെയും വീട്ടില്‍ നിന്ന് കൈപിടിച്ചാണ് പുറത്ത് എത്തിച്ചത്.
അന്തിമ വിധി പറയും മുന്‍പ് സാബുവിന് രണ്ടു സിനിമകളില്‍ അവസരം ലഭിച്ച വിവരം സര്‍പ്രൈസായി അറിയിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലികെട്ടിലും, വിജയ് ബാബു നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ ഒരു സുപ്രധാന വേഷവും.
മത്സരം ആരംഭിച്ച് ഏതാനം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സാബുവിന് മികച്ച രീതിയിലുള്ള പ്രേക്ഷക പിന്തുണ ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. ഇന്ന് കൊച്ചിയില്‍ വിമാനം ഇറങ്ങിയ സാബുവിന് വന്‍ സ്വീകരണം ആണ് പ്രേക്ഷകര്‍ നല്‍കിയത്. ഗൂഗിള്‍ സാബു എന്ന പ്ലക്കാര്‍ഡുകളും പിടിച്ചു സാബുവിനെ വരവേറ്റു. നൂറുകണക്കിന് ചെറുപ്പക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു വീഡിയോ കാണാം.