ടെക്സസ്: മുപ്പത് മണിക്കൂര്‍ ശവപ്പെട്ടിക്കുള്ളില്‍ കിടക്കാമോ? അതും ഒറ്റക്ക്? വ്യത്യസ്തമായ ചലഞ്ചുമായി തീം പാര്‍ക്ക്.
ടെക്സസിലെ ഒരു തീം പാര്‍ക്കാണ് ശവപ്പെട്ടി ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടടി വീതിയും ഏഴടി നീളവുമുള്ള ശവപ്പെട്ടിയാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 12 ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരം 13 ന് രാത്രി ഏഴു മണിക്കാണ് അവസാനിക്കുക
മത്സരാര്‍ത്ഥികള്‍ക്ക് പാര്‍ക്കിനുള്ളിലേക്ക് ഒരു സുഹൃത്തിനെയും കൊണ്ടുവരാം. എന്നാല്‍ മത്സരസമയത്ത് മറ്റാരും ശവപ്പെട്ടിയുടെ പരിസരത്ത് ഉണ്ടാകാന്‍ പാടില്ല. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ആറു മിനിറ്റ് ഇടവേളയുണ്ട്. ബാത്റൂം ബ്രേക്ക് ആണിത്. ഇതുകൂടാതെയുള്ള സമയത്ത് മത്സരാര്‍ത്ഥി ശവപ്പെട്ടിക്കുള്ളില്‍ ഉണ്ടാകണം. വേണമെങ്കില്‍ തലയിണയും പുതപ്പും കൊണ്ടുവരാം. ഫോണും ഉപയോഗിക്കാം. 18 വയസു കഴിഞ്ഞവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
300 ഡോളറും 2019 ഗോള്‍ഡ് സീസണിലേക്കുള്ള രണ്ട് പാസുകളും ഫ്രീക്ക് ട്രെയിലേക്കും ഗോസ്റ്റ് ഹൗസിലേക്കുമുള്ള സൗജന്യ ടിക്കറ്റുകളുമാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ശവപ്പെട്ടി വീട്ടിലേക്കു കൊടുത്തുവിടുകയും ചെയ്യും.