ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാനെ വിട്ടയച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് കഫീല്‍ ഖാനെ വിട്ടയക്കണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ബഹ്റായിലെ ജില്ലാ ആശുപത്രിയില്‍ ഒന്നരമാസത്തിനിടെ 75 ശിശുമരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് പരിശോധനയ്ക്കെത്തിയ കഫീല്‍ഖാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സസ്പെന്‍ഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചതിനാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം. അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയ ഡോക്ടറെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല.
സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കുരുന്നുകളുടെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രി സന്ദര്‍ശിച്ച ഡോ. കഫീല്‍ ഖാന് ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പോലീസ് നടപടി.